ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് പ്ലേഓഫിലെത്താന്‍ ഇനിയും കാത്തിരിക്കണം. ജയിച്ചാല്‍ പ്ലേഓഫിലെത്താമെന്ന കണക്കുകൂട്ടലുമായി ഇറങ്ങിയ ഡല്‍ഹി ഹാട്രിക്ക് തോല്‍വിയോടെ നാണം കെട്ടു. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സിനോടു 88 റണ്‍സിന്റെ വമ്പന്‍ പരാജയമാണ് ഡല്‍ഹി ഏറ്റുവാങ്ങിയത്. ഈ വിജയത്തോടെ പ്ലേഓഫ് സാധ്യത ഹൈദരബാദ് നിലനിര്‍ത്തുകയും ചെയ്തു.